പൂരം: തിരുവമ്പാടിക്ക് റിമോട്ട് കുട
തൃശൂര്‍: എല്ലാ വര്‍ഷത്തേയും പോലെ ഇക്കുറിയും കുടമാറ്റം വാശിയേറിയ മത്സരമാക്കാന്‍ ഇരുവിഭാഗവും ഒരുങ്ങിക്കഴിഞ്ഞു. എന്തൊക്കെ അത്ഭുത നിറങ്ങളും രൂപങ്ങളുമാണ് ഇരുവരും തയ്യാറാക്കിയിരിക്കുന്നതെന്ന കാര്യം ഇപ്പോഴും രഹസ്യമാണ്.
എന്നാല്‍ തിരുവമ്പാടി ഇക്കഴിഞ്ഞ ദിവസം ഒരു രഹസ്യം പുറത്തുവിട്ടു. ഇക്കുറി തിരുവമ്പാടി റിമോട്ട് കുട പുറത്തിറക്കുമത്രെ. റിമോട്ട് ഉപയോഗിച്ച് കറക്കുന്ന കുട. ഇതായിരിക്കും തിരുവമ്പാടിയുടെ ഒരു തുരുപ്പ് ശീട്ട്.
ദൂരെ നിന്ന് റിമോട്ട് ഉപയോഗിച്ച് കുടയെ ഇടത്തോട്ടും വലത്തോട്ടും തിരിക്കാന്‍ കഴിയും. കുടയുടെ അറ്റത്ത് മിന്നുന്ന ചെറിയ ബള്‍ബുമുണ്ട്.












Click it and Unblock the Notifications