കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ പൂരം ശനിയാഴ്ച

  • By Staff
Google Oneindia Malayalam News

തൃശൂര്‍: മേളങ്ങളുടെയും നിറങ്ങളുടെയും ശബ്ദഘോഷങ്ങളുടെയും അത്ഭുതങ്ങളൊരുക്കുന്ന 36 മണിക്കൂര്‍. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം മെയ് 10 ശനിയാഴ്ച. പൂരത്തിന് മുന്നോടിയായി ഒരുക്കിയ സാമ്പിള്‍ വെടിക്കെട്ട് മെയ് എട്ട് വ്യാഴാഴ്ച നടന്നു.

മഴ മാറിനിന്ന മാനത്ത് തിരുവമ്പാടിയും പാറമേക്കാവും അമിട്ടുകളുടെയും തലച്ചക്രങ്ങളുടെയും വിസ്മയക്കാഴ്ചകളാണ് ഒരുക്കിയത്. സ്ത്രീകളും കൂട്ടുകളും അടങ്ങിയ വലിയൊരു പുരുഷാരം തേക്കിന്‍കാട് മൈതാനത്തിന് ചുറ്റുമുള്ള പാതയോരങ്ങളിലും കെട്ടിടങ്ങളിലും തിങ്ങിനിന്ന് വെടിക്കെട്ടാസ്വദിച്ചു.

പാറമേക്കാവിന് വേണ്ടി വെടിക്കെട്ടൊരുക്കിയത് വെണ്ണൂര്‍ രാധാകൃഷ്ണന്‍ എന്ന കന്നിക്കാരനാണ്. വെള്ളയമിട്ടുകളും പച്ചയമിട്ടുകളും കറങ്ങിത്തിരിയുന്ന തലച്ചക്രങ്ങളും കൂട്ടപ്പൊരിച്ചിലും ഒക്കെയായി അരമണിക്കൂര്‍ നേരം ജനക്കൂട്ടത്തെ വിസ്മയിപ്പിച്ച വര്‍ണ്ണ-ശബ്ദക്കാഴ്ച.

തൊട്ടുപിന്നാലെ തിരുവമ്പാടിയുടെ ഊഴമായി. അവിടെയും ഗുണ്ടുകളും ഡൈനമിറ്റുകളും വര്‍ണ്ണ അമിട്ടുകളും തന്നെ.

ഇതെല്ലാം കഴിഞ്ഞ് ഇരുപക്ഷവും വര്‍ണ്ണ അമിട്ടുകളുടെ കാര്യത്തില്‍ മത്സരമായി. പാറമേക്കാവിന്റെ പച്ച അമിട്ടിന് പകരമായി തിരുവമ്പാടിയുടെ ചുവന്ന അമിട്ട്. തിരുവമ്പാടിയുടെ തലച്ചക്രത്തിന് പകരം പടര്‍ന്നൊഴുകുന്ന വെള്ളിയമിട്ട് പാറമേക്കാവിന്റെ വക.

ആകാശത്ത് പൊട്ടിവിരിയുമ്പോള്‍ തൂവെള്ള നിറത്തില്‍ വെളിച്ചം കീഴോട്ട് ഒഴുകുന്ന വെള്ളച്ചാട്ടം ജനം ശരിക്കും ആസ്വദിച്ചു. ഇത് ഇരുകൂട്ടരും പരീക്ഷിച്ച അമിട്ടിലെ പുതുമ.

വ്യാഴാഴ്ച നടന്ന ഇരുകൂട്ടരുടെയും പൂരച്ചമയ പ്രദര്‍ശനം കാണാനും അഭൂതപൂര്‍വമായ തിരക്കായിരുന്നു.

2003ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:

2002ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:

2001ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:

2000ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X