ശിവദാസമേനോന് മര്‍ദ്ദനം: അന്വേഷിക്കും
തിരുവനന്തപുരം: കളക്ടറേറ്റ് മാര്‍ച്ചിനിടയില്‍ മുന്‍മന്ത്രി ടി. ശിവദാസമേനോന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനിടയിലാണ് ശിവദാസമേനോന് മര്‍ദ്ദനമേറ്റത്. തലപൊട്ടി ചോരയൊലിക്കുകയും ചെയ്തു. അന്നത്തെ മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും ആന്റണി വഴങ്ങിയില്ല. ഇത് സര്‍ക്കാരിനോടുള്ള സിപിഎം രോഷം ആളിക്കത്തിക്കാന്‍ ഇടയാക്കി.
പൊലീസ് വകുപ്പുതല അന്വേഷണമാണ് നടത്തുക. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി യോഗത്തിനിടയിലാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കമ്മിറ്റിയില്‍ സിപിഎം അംഗം എം.വി. ജയരാജനും കേരളാ കോണ്‍ഗ്രസ്(ജോസഫ്) ഗ്രൂപ്പ് അംഗം പി.സി. ജോര്‍ജ്ജും ഈ പ്രശ്നം ഉന്നയിച്ചു.
ഒരു പൊലീസ് ഉദ്യോഗസ്ഥനെയും രക്ഷിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് തെറ്റുകളുണ്ടായാല്‍ ശിക്ഷിയ്ക്കും. - ആന്റണി പറഞ്ഞു.












Click it and Unblock the Notifications