മുംബൈ സ്ഫോടനത്തിന് പിന്നില്‍ സിമി
മുംബൈ: പതിനൊന്ന് പേരുടെ മരണത്തിനിടയാക്കിയ മുളുന്ദ് ബോംബ് സ്ഫോടനത്തിന് പിന്നില്‍ സിമി ആണെന്ന് പൊലീസ്. ഈ കേസില്‍ ജയിലിലായ സിമിയുടെ ഹസിബ് സുബെര്‍ മുല്ലയ്ക്ക് ഘാട്ട്കോപ്പര്‍ സ്ഫോടനക്കേസിലും ബന്ധമുണ്ട്. മുളുന്ദ് സ്ഫോടനക്കേസില്‍ അറസ്റിലായ നാച്ചനും സിമി പ്രവര്‍ത്തകനാണ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മുംബൈയിലെ മുളുന്ദില്‍ നടന്ന സ്ഫോടനത്തിനു പിന്നിലും സിമിയാണെന്ന് പൊലീസിന് വ്യക്തമായത്.
ഘാട്ട്കോപ്പര്‍, മുളുന്ദ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ സമാനതകളുണ്ട്. സ്ഫോടനങ്ങള്‍ നടത്താനായി ലഷ്കറെ തീവ്രവാദികളാണ് ആയുധങ്ങള്‍ നല്കിയതെന്നും സിമി പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.
താനെയിലെ പഡ്ഗാ ഗ്രാമത്തിലെ മലമ്പ്രദേശത്താണ് ഇവര്‍ക്ക് പരിശീലനം നല്കിയത്. മാര്‍ച്ച് 13നാണ് മുളുന്ദ് റെയില്‍വേ സ്റേഷനില്‍ സ്ഫോടനം നടന്നത്. ലോക്കല്‍ ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റിലുണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.












Click it and Unblock the Notifications