Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയ്ക്കെതിരെ നോട്ടീസ്

ദില്ലി: സോണിയയ്ക്കെതിരെ ലോക്സഭയില്‍ ബിജെപിയും സഖ്യകക്ഷികളും അവകാശലംഘനത്തിന് നോട്ടീസ് നല്കി. ലോക്സഭയിലെ നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സോണിയാഗാന്ധി തീരുമാനിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

പാര്‍ട്ടി തീരുമാനം ലംഘിച്ചതിനാണ് നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സോണിയാഗാന്ധി തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ലോക്സഭയില്‍ കേന്ദ്രപ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചെങ്കിലും നാല് കോണ്‍ഗ്രസ്അംഗങ്ങള്‍ സഭ വിട്ടിറങ്ങാന്‍ തയ്യാറായില്ല. ജഗ്ജിത് സിംഗ് ബ്രാര്‍, കെ.പി. സിംഗ്ദേവ്, വിലാസ് മുത്തംവാര്‍, ലക്ഷ്മണ്‍ സിംഗ് എന്നിവരാണ് ലോക്സഭയില്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ ബഹിഷ്കരിക്കാതിരുന്നത്.

സഭയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അംഗങ്ങളുടെ സ്വാതന്ത്യ്രത്തെ ഹനിക്കുന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ നടപടിയെന്നാണ് ബിജെപിയുടെയും പ്രതിപക്ഷ കക്ഷികളുടെയും ആരോപണം. സോണിയാ ഗാന്ധിയ്ക്കും കോണ്‍ഗ്രസ് ഉപനേതാവ് ശിവരാജ് പാട്ടീലിനും എതിരെയാണ് ബിജെപിയും സഖ്യകക്ഷികളും അവകാശലംഘനത്തിന് നോട്ടീസ് നല്കിയിരിക്കുന്നത്.

ബിജെപി ചീഫ് വിപ്പ് വി.കെ. മല്‍ഹോത്രയാണ് അവകാശലംഘന നോട്ടീസ് നല്കിയിരിക്കുന്നത്. എന്നാല്‍ സഭയില്‍ ഏതുവിധം പെരുമാറണമെന്ന് വിപ്പ് നല്കി തീരുമാനിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ക്ക് അവകാശമുണ്ടെന്നാണ് ശിവരാജ് പാട്ടീലിന്റെ മറുപടി. ഈ പ്രശ്നത്തെക്കുറിച്ചുള്ള തന്റെ റൂളിംഗ് പിന്നീട് നല്കാമെന്ന് അറിയിച്ചിരിക്കുകയാണ് സ്പീക്കര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+