ആദിവാസി പ്രകടനം വയനാട്ടില്‍ നിന്ന്
കണ്ണൂര്‍: ആദിവാസി ഗോത്ര മഹാസഭ വയനാട്ടില്‍ നിന്ന് മേയ് 11 ഞായറാഴ്ച പ്രകടനം ആരംഭിയ്ക്കും. ആദിവാസികളുടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് പ്രകടനം. ആദിവാസി നേതാക്കളായ സി. കെ. ജാനുവും എം. ഗീതാനന്ദനുമാണ് ഇത് അറിയിച്ചത്.
നര്‍മദാ ബചാവൊ ആന്ദോളന്‍ നേതാവ് മേഥാ പട്കര്‍, ദേശീയ പട്ടിക ജാതി- വര്‍ഗ്ഗ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ബി. ഡി. ശര്‍മ്മ എന്നിവര്‍ ഈ പ്രകടനത്തിന്റെ ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കും. റാലി മേയ് 31 ന് തിരുവനന്തപുരത്താണ് സമാപിയ്ക്കുന്നത്.
ക്രിമിനല്‍ സ്വഭാവമുള്ള ചില രാഷ്ട്രീയ കക്ഷികളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുകയാണെന്ന് ഗോത്രമഹാസഭാ നേതാക്കള്‍ ആരോപിച്ചു. അതാണ് വാഗ്ദാനം ചെയ്ത സൗജന്യ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ മടിയ്ക്കുന്നത്. ജാനുവും ഗീതാനന്ദനും പറഞ്ഞു.












Click it and Unblock the Notifications