കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്കകോള വയറിന് കേടുണ്ടാക്കിയതിന് നഷ്ടപരിഹാരം

  • By Staff
Google Oneindia Malayalam News

ദില്ലി: വൃത്തിയില്ലാത്ത കൊള വിറ്റതിന് കൊക്ക കോളകമ്പനിയ്ക്ക് ശിക്ഷ. വയറിന് കേടുണ്ടാക്കിയ അന്യ വസ്തു കാക്കകോളയില്‍ കിടന്നതിന് നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിയായി. 2,500 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്.

കൊക്കകോളയില്‍ കിടന്ന അന്യവസ്തു തന്റെ വയറിന് അസുഖമുണ്ടാക്കിയതായി നരേഷ് ടക്കര്‍ എന്ന ആളാണ് പരാതിപ്പെട്ടത്. എന്നാല്‍ ടക്കറിന് കോള വാങ്ങിയതായി കൃത്യമായ രസീത് ഹാജരാക്കാനായില്ലെന്നായിരുന്നു ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനിയുടെ വാദം.

കോളയില്‍ കിടന്ന വസ്തു വയറിന് കേടുണ്ടാക്കുന്നതാണോയെന്ന് കമ്പനിയോ വാങ്ങിച്ച ടക്കറോ പരിശോധനയില്‍ തെളിയിച്ചിട്ടില്ല. എന്നാല്‍ കോളയില്‍ അന്യവസ്തു ഉണ്ടായിരുന്നതായി ജില്ലാ ഉപഭോക്തൃഫോറം ഉറപ്പാക്കിയിട്ടുണ്ട്. ഇതിനെതിരെ കമ്പനി സംസ്ഥാന ഫോറത്തിന് പരാതി നല്‍കിയെങ്കിലും ഫോറം അത് സ്വീകരിച്ചില്ല. 133 ദിവസത്തിന് ശേഷം പരാതി നല്‍കിയെന്ന കാരണം പറഞ്ഞായിരുന്നു സംസ്ഥാന ഫോറം കമ്പനിയുടെ പരാതി തള്ളിയത്. തുടര്‍ന്നാണ് ദേശീയ കമ്മിഷനെ കമ്പനി സമീപിച്ചത്. പക്ഷേ അതുകൊണ്ടും പ്രയോജനമുണ്ടായില്ല. വൈകിയാണ് പരാതി നല്‍കിയതെന്ന അതേ കാര്യം പറഞ്ഞ് തന്നെ ദേശീയ കമ്മിഷനും കേസ് തള്ളി. ഒപ്പം ജില്ലാ ഫോറം നല്‍കിയ വിധി നടപ്പാക്കാനും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X