Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഎസ്എല്‍വി വിജയം: മാധവന്‍നായര്‍

തിരുവനന്തപുരം: ജിഎസ്എല്‍വിയുടെ രണ്ടാം ഘട്ട വിക്ഷേപണം പൂര്‍ണ്ണവിജയമായിരുന്നുവെന്ന് വിഎസ്എസ്സി ഡയറക്ടര്‍ ജി. മാധവന്‍നായര്‍. ജി-സാറ്റ് എന്ന ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിച്ച ജിഎസ്എല്‍വി ഡി-2ന്റെ വിക്ഷേപണത്തിന് ശേഷം ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയതായിരുന്നു മാധവന്‍നായര്‍.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ജിഎസ്എല്‍വിയുടെ വാഹകശേഷി 4,000 കിലോഗ്രാം ആയി ഉയര്‍ത്തും. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശവിക്ഷേപണ വിപണിയില്‍ ഇന്ത്യയ്ക്ക് വന്‍സാധ്യതകള്‍ തുറന്ന് കിട്ടും. - അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ വിക്ഷേപിച്ച ജി-സാറ്റ് എന്ന ഉപഗ്രഹം പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. ഈ ഉപഗ്രഹത്തെ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ജിഎസ്എല്‍വിയുടെ രണ്ടാംഘട്ട വിക്ഷേപണവാഹിനി ഉപയോഗിച്ച് ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് കഴിഞ്ഞ ദിവസത്തെ വിക്ഷേപണത്തിന്റെ പ്രത്യേകത. - മാധവന്‍നായര്‍ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+