കേന്ദ്രകമ്മീഷന്‍ മുത്തങ്ങയിലേക്ക്
തിരുവനന്തപുരം: കേന്ദ്ര പട്ടികജാതി-വര്‍ഗ്ഗകമ്മീഷന്‍ മുത്തങ്ങ സന്ദര്‍ശിക്കും. മുത്തങ്ങ സംഭവത്തില്‍ കമ്മീഷന്‍ നല്കിയ നിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വിലയിരുത്താനാണ് കമ്മീഷന്‍ എത്തുന്നത്.
രണ്ട് ദിവസം സംഘം മുത്തങ്ങയില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തും. ഇതിനിടെ സംഘം ആദിവാസി നേതാക്കളായ സി.കെ. ജാനു, ഗീതാനന്ദന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും.
മുത്തങ്ങ സംഭവത്തില്‍ സിബിഐ അന്വേഷണം തുടങ്ങാനിരിക്കുകയാണ്. ആദിവാസി ഗോത്രസഭ പുതിയ സമരവുമായി രംഗത്തെത്തിയിട്ടുമുണ്ട്. ഈ സന്ദര്‍ഭത്തില്‍ കേന്ദ്ര പട്ടികജാതി-വര്‍ഗ്ഗ കമ്മീഷന്റെ മുത്തങ്ങാ സന്ദര്‍ശനത്തിന് വന്‍പ്രാധാന്യം കല്പിക്കുന്നു.












Click it and Unblock the Notifications