മാറാട്: ധനസഹായം വിതരണം ചെയ്തു
കോഴിക്കോട്: മാറാട് സംഭവത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ വക ധനസഹായം വിതരണം ചെയ്തു. എട്ട് കുടുംബങ്ങള്‍ക്കാണ് ധന സഹായം നല്‍കിയത്യ് ജില്ലാ കളക്ടര്‍ ടി.ഒ.സൂരജും ആര്‍.ഡി.ഒ പി. ബാലനുമാണ് ഇത് വിതരണം ചെയ്തത്.
മരിച്ച സന്തോഷിന്റെ ഭാര്യ ഷിജിനയ്ക്ക് ചെക്ക് നല്‍കിയാണ് ധനസഹായ വിതരണത്തിന് തുടക്കമിട്ടത്. 95,000 രൂപുടെ ചെക്ക് കളക്ടര്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് കൈമാറി. 5000 രൂപ നേരത്തേ നല്‍കിയിരുന്നു.
മാറാട് സംഭവത്തില്‍ മരിച്ച ഒമ്പതാമനായ അസ്കറിന്റെ ആശ്രിതര്‍ക്കുള്ള ധനസഹായം മുഖ്യമന്ത്രിയുടെ അറിയിപ്പ് കിട്ടിയതിനുശേഷമേ വിതരണം ചെയ്യൂ എന്ന് കളക്ടര്‍ അറിയിച്ചു. അസ്കര്‍ അക്രമം സംഭവത്തിലെ കേസില്‍ പ്രതി ആയതുകൊണ്ടാണിത്.












Click it and Unblock the Notifications