വേഗതാനിയന്ത്രണ മീറ്റര്‍ നിര്‍ബന്ധമാക്കുന്നു
തിരുവനന്തപുരം: കേരളത്തില്‍ വലിയ വാഹനങ്ങളില്‍ വേഗതാനിയന്ത്രണ മീറ്റര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സപ്തംബര്‍ ഒന്ന് മുതല്‍ വേഗതാനിയന്ത്രണമീറ്റര്‍ ഘടിപ്പിച്ചിരിയ്ക്കണം.
ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.
എഐഎസ് 018 എന്ന ഗുണനിലവാരമുള്ള മീറ്ററുകളാണ് വാഹനങ്ങളില്‍ ഉടമകള്‍ ഘടിപ്പിയ്ക്കേണ്ടത്. ഈ ഉപകരണം വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായുള്ള സര്‍ട്ടിഫിക്കറ്റുകളും ഉടമകള്‍ വാങ്ങണം.
ഈ ഉപകരണം വാഹനത്തിന്റെ വേഗത 60 കിലോമീറ്ററില്‍ കുറവായി നിലനിര്‍ത്താന്‍ സഹായിക്കും. വാഹനത്തിന്റെ ഇന്ധനക്ഷമതയും ഇതുവഴി വര്‍ധിക്കും.












Click it and Unblock the Notifications