എസ്എസ്എല്‍സി: 66.6 ശതമാനം വിജയം
തിരുവനന്തപുരം: ഇക്കുറി എസ്എസ്എല്‍സിയ്ക്ക് റിക്കാര്‍ഡ് വിജയശതമാനം. 66.6 ശതമാനം പേരാണ് വിജയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാബോര്‍ഡ് യോഗം 20 മാര്‍ക്ക് മോഡറേഷന്‍ നല്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 60.5 ശതമാനമായിരുന്നു വിജയമെങ്കില്‍ ഇക്കുറി 6.1 ശതമാനം വര്‍ധവുണ്ടായിരിക്കുകയാണ്.
ഇക്കുറി എസ്എസ്എല്‍സി ഫലപ്രഖ്യാപനം നേരത്തെയാക്കും. മെയ് 20ന് ഫലപ്രഖ്യാപനം നടത്താനാണ് നേരത്തെ തീരുമാനിച്ചതെങ്കില്‍ ഇപ്പോള്‍ അത് മെയ് 16ലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മോഡറേഷന്‍ എത്ര നല്കുമെന്ന കാര്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. പക്ഷെ ഇക്കുറി അത് രഹസ്യമാക്കി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
എസ് എസ് എല്‍ സി യുടേയും പന്ത്രണ്ടാം ക്ലാസിന്റേയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയുടേയും പരീക്ഷാ ഫലങ്ങള്‍ ഒരുമിച്ച് പുറത്തിറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മാറ്റാനാണ് ആലോചിയ്ക്കുന്നത്. മാദ്ധ്യമങ്ങള്‍ക്ക് ഇത ്വിഷമമാവും എന്നതുകൊണ്ടാണ് ഈ മാറ്റം ആലോചിയ്ക്കുന്നത്.












Click it and Unblock the Notifications