കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ അക്രമം

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. മുര്‍ഷിദാബാദ്, വടക്കന്‍ 24 പര്‍ഗാനാസ്, ജല്‍പായ്ഗുരി എന്നീ ജില്ലകളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ക്കിടയിലാണ് അക്രമമുണ്ടായത്. ഒരു പോളിംഗ് ഓഫീസറും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

ജല്‍പായ്ഗുരിയിലെ ശമുക്താല പോളിംഗ് ബൂത്തില്‍ സിപിഎം- ആര്‍സ്പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സിപിഎംകാര്‍ക്കും ഒരു ആര്‍എസ്പി പ്രവര്‍ത്തകനും പരിക്കേറ്റു. ഇതില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ പരിക്ക് ഗുരുതരമാണ്.

ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 49 പേരെ അറസ്റ്ചെയ്തു. വടക്കന്‍ 24 പര്‍ഗാനാസ് ജില്ലയിലെ മദന്‍പൂരില്‍ നടന്ന അക്രമത്തിലാണ് പോളിംഗ് ഓഫീസര്‍ക്ക് പരിക്േക്റത്. ഇവിടെ പോളിംഗ് സ്റേഷന് നേരെ ചിലര്‍ ബോംബെറിഞ്ഞു.

അതേ സമയം മറ്റ് 17 ജില്ലകളിലും പോളിംഗ് സുഗമമായി നടക്കുന്നതായി പൊലീസ് ഡിഐജി എന്‍.സി. ഘോഷ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X