Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ രാഷ്ട്രീയം മാറണം: ആന്റണി

തിരുവനന്തപുരം: കേരളത്തിന് ഒരു പുതിയ രാഷ്ട്രീയ സംസ്കാരം ഉണ്ടായേ തീരൂവെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. സര്‍ക്കാര്‍ രണ്ടു വര്‍ഷം തികയ്ക്കുന്നതിന്റെ ഭാഗമായി അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

വികസനത്തിന്റെ പാതയില്‍ തടസ്സമുണ്ടാക്കുന്നതില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒഴിഞ്ഞുനില്ക്കണം. വാസ്തവത്തില്‍ ജനങ്ങള്‍ ഈ മാറ്റം ആഗ്രഹിക്കുന്നുണ്ട്. പ്രതിപക്ഷവുമായി വാക്കുകള്‍കൊണ്ട് പോരാടാനില്ല. പ്രതിപക്ഷവും ഇതു പോലെ സഹകരിയ്ക്കണം. - ആന്റണി ചൂണ്ടിക്കാട്ടി.

കൃഷി, പരമ്പരാഗത മേഖലകളില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കും. ആഗോള നിക്ഷേപകസമ്മേളനത്തിലെ പദ്ധതികള്‍ നടപ്പാക്കാന്‍ നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ കുറ്റങ്ങളും കുറവുകളും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയാല്‍ സ്വീകരിക്കും. പക്ഷെ അതിനര്‍ത്ഥം സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിന് തടസ്സം സൃഷ്ടിക്കുക എന്നല്ല. ലോകത്തു സംഭവിയ്ക്കുന്ന മാറ്റങ്ങളില്‍ നിന്ന് എല്ലാവരും പാഠം പഠിയ്ക്കണം. എന്തായാലും രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിയേ തീരൂ. - ആന്റണി അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ ശ്രദ്ധ ഇനി സംസ്ഥാനത്തിന്റെ വികസനത്തില്‍ മാത്രമായിരിക്കുമെന്നും രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കില്ലെന്നും മുഖ്യമന്ത്രി എ.കെ. ആന്റണി. ആദ്യ രണ്ടു വര്‍ഷത്തില്‍ സംസ്ഥാനത്തെ തകര്‍ച്ചയില്‍ നിന്നും നിരാശയില്‍ നിന്നും കരകയറ്റാന്‍ സാധിച്ചു. ഇനി സാമ്പത്തിക വികസനത്തിലും സര്‍ക്കാര്‍സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിലും ശ്രദ്ധിയ്ക്കും. - ആന്റണി പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക വിശ്വാസ്യത പുനസ്ഥാപിച്ചു കഴിഞ്ഞു. നിക്ഷേപമിറക്കാനുള്ള അന്തരീക്ഷവും സൃഷ്ടിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ഐടി, ടൂറിസം രംഗങ്ങളില്‍ കേരളത്തിലേക്ക് മൂലധനം വരുന്നത് ഇതിന്റെ ഉദാഹരണമാണ്. ആഗോള നിക്ഷേപകസമ്മേളനത്തില്‍ രൂപം നല്കിയ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ ശ്രദ്ധ ചെലുത്തും. - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+