കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കമാന്റിന് ആന്റണിയുടെ അഭിനന്ദനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്റ് രാജ്യസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ പക്വതയോടെയും മഹാമനസ്കതയോടെയും കൈകാര്യം ചെയ്തുവെന്ന് ആന്റണി. മെയ് 11 ഞായറാഴ്ച വാര്‍ത്താലേഖകര്‍ക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

ഇത് കോണ്‍ഗ്രസിന് മാത്രമല്ല, യുഡിഎഫിന് തന്നെ പുതിയൊരു തുടക്കത്തിന് വഴിയൊരുക്കി. ഗ്രൂപ്പ് വഴക്കിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഹൈക്കമാന്റ് ഉറച്ചുനിന്നു. - ആന്റണി പറഞ്ഞു.

അതേ സമയം പാര്‍ട്ടി നിര്‍ദേശങ്ങളെ ധിക്കരിച്ച വിമതര്‍ക്കെതിരെ നടപടിയെടുക്കാതെ ഹൈക്കമാന്റ് മഹാമനസ്കത കാട്ടുകയും ചെയ്തു. പാര്‍ട്ടിയിലെ ഗ്രൂപ്പുകളില്‍ താന്‍ സ്വയം മതിമറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിനെപ്പോലെ ഒരു ജനാധിപത്യപാര്‍ട്ടിക്ക് വിമതപ്രവര്‍ത്തനം പുതിയ കാര്യമല്ല. വിമതര്‍ എപ്പോഴും അവിടെയുണ്ടാകും. ഭിന്നാഭിപ്രായക്കാര്‍ മാറിക്കൊണ്ടിരിയ്ക്കും. നെഹ്രുവിന്റെ കാലം മുതല്‍ ഇതാണ് സ്ഥിതി. ഇത് സിപിഎമ്മിന്റെ അടിച്ചമര്‍ത്തല്‍ നയത്തില്‍ നിന്നും വ്യത്യസ്തമാണ്. കരുണാകരന് എപ്പോഴും കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാവെന്ന നിലയ്ക്ക് മാര്‍ജിന്‍ നല്കുമെന്നും ആന്റണി പറഞ്ഞു. അദ്ദേഹം പാര്‍ട്ടിക്ക് കുറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ്. കെപിസിസി പ്രസിഡന്റ് കെ. മുരളീധരനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X