ഹയര്‍സെക്കന്ററി: 60% വിജയം
തിരുവനന്തപുരം: ഹയര്‍സെക്കന്ററി പരീക്ഷയില്‍ 60 ശതമാനം പേര്‍ വിജയിച്ചു. മോഡറേഷന്‍ കൂടാതെ 49 ശതമാനം പേരും വിജയിച്ചു. ആകെ രണ്ടേമുക്കാല്‍ ലക്ഷം പേരാണ് പരീക്ഷയെഴുതിയത്.
പുതിയ സ്കീമില്‍ പരീക്ഷയെഴുതിയവര്‍ക്ക് 10 മാര്‍ക്കും പഴയ സ്കീമില്‍ എഴുതിയവര്‍ക്ക് 20 മാര്‍ക്കും മോഡറേഷന്‍ നല്കും. ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി എഴുതിയവര്‍ക്ക് പഴയ സ്കീമില്‍ 10 മാര്‍ക്കും പുതിയ സ്കീമില്‍ എഴുതിയവര്‍ക്ക് 15 മാര്‍ക്കും മോഡറേഷന്‍ ലഭിയ്ക്കും.
ഡിസ്റിംഗ്ഷന്‍, ഫസ്റ് ക്ലാസ്, സെക്കന്റ് ക്ലാസ് എന്നിവ ലഭിയ്ക്കാന്‍ ഒരു മാര്‍ക്ക് കുറവുള്ളവര്‍ക്ക് അത് നല്കും. മാത്തമാറ്റിക്സിനും ബയോളജിയ്ക്കും 50 ശതമാനം നേടാന്‍ ഒരു മാര്‍ക്ക് കുറവുള്ളവര്‍ക്ക് അത് നല്കും.
വിഎച്ച്എസ്സി പരീക്ഷയ്ക്ക് പാര്‍ട്ട് ഒന്ന്, രണ്ട് വിഷയങ്ങളില്‍ മോഡറേഷന്‍ കൂടാതെ 61.2 ശതമാനം പേര്‍ വിജയിച്ചിട്ടുണ്ട്.












Click it and Unblock the Notifications