മാറാട്: ആറ് പേര്‍കൂടി പിടിയില്‍
കോഴിക്കോട്: മാറാട് കൂട്ടക്കൊലയോടനുബന്ധിച്ച് ആറ് പേര്‍ കൂടി അറസ്റിലായി. പുതിയ പുരയില്‍ സലിം(29), പെരച്ചീന്റകത്ത് സെയ്തലവി(23), തെക്കെപുറത്ത് ജാഫര്‍(22), തെക്കെപുറത്ത് മുസ്തഫ(28), പുത്തന്‍പീടികയില്‍ ലത്തീഫ്(25), കിണറ്റിങ്കലകത്ത് റാഫി(32) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തത്.
ചാലിയം പ്രദേശത്ത് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ആയുധങ്ങളൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അക്രമത്തില്‍ കൊല്ലപ്പെട്ട അസ്കറിന്റെ അമ്മാവന്റെ ചാലിയത്തുള്ള വീട്ടില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.
അതേ സമയം നാദാപുരം പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ പൊലീസ് നാല് പൈപ്പ് ബോംബുകള്‍ കണ്ടെടുത്തു. മുക്കാല്‍ അടിയോളം നീളം വരുന്ന നാല് പൈപ്പ് ബോംബുകളാണ് കണ്ടെത്തിയത്.












Click it and Unblock the Notifications