മസ്കറ്റ് വിമാനസമയത്തില്‍ മാറ്റം
കൊച്ചി: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ചെന്നൈ-കൊച്ചി-മസ്കറ്റ് വിമാനസമയം മാറുന്നു. മെയ് 13 ചൊവാഴ്ച മുതലാണ് വിമാനസമയത്തില്‍ മാറ്റം വരുത്തുക. ഇന്ത്യന്‍ എയര്‍ലൈന്‍സ് ഡപ്യൂട്ടി മാനേജര്‍ എസ്. ഗോപകുമാര്‍ അറിയിച്ചതാണ് ഇക്കാര്യം.
ചെന്നൈയില്‍ നിന്നും ചൊവ, വ്യാഴം, ശനി ദിവസങ്ങളില്‍ മസ്കറ്റിലേക്ക് പുറപ്പെടുന്ന ഐസി 973 വിമാനം ചെന്നൈയില്‍ നിന്ന് വൈകുന്നേരം 6.35ന് പുറപ്പെട്ട് 7.35ന് കൊച്ചിയില്‍ എത്തും. കൊച്ചിയില്‍ നിന്ന് 8.25ന് മസ്കറ്റിലേക്ക് പറക്കും. മസ്കറ്റില്‍ ഈ വിമാനം രാത്രി 10.30ന് എത്തിച്ചേരും.
മസ്കറ്റില്‍ നിന്നും ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുറപ്പെടുന്ന ഐസി 974 വിമാനം മസ്കറ്റില്‍ നിന്ന് രാത്രി 12.25ന് പുറപ്പെടും. രാവിലെ 5.10ന് കൊച്ചിയില്‍ എത്തും. കൊച്ചിയില്‍ നിന്ന് 5.50ന് പുറപ്പെട്ട് 6.50ന് ചെന്നൈയില്‍ എത്തും.












Click it and Unblock the Notifications