പലസ്തീന് രാഷ്ട്രം 2005ല്‍: പവല്‍
ജെറുസലെം: മധ്യേഷ്യയില്‍ സമാധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി യുഎസ് വിദേശകാര്യസെക്രട്ടറി കോളിന്പവല് തന്റെ സന്ദര്‍ശനം തുടങ്ങി. 2005ഓടെ പാലസ്തീന് രാഷ്ട്രം രൂപീകരിക്കാനുള്ള സമാധാനപദ്ധതിയുമായി പലസ്തീനും ഇസ്രയേലും സഹകരിക്കണമെന്ന് പവല്‍ ആവശ്യപ്പെട്ടു.
2005ഓടെ പലസ്തീനെയും ഇസ്രയേലിനെയും സമാധാനത്തോടെ തോളുരുമ്മി ജീവിക്കാനുള്ള സമാധാനപദ്ധതിയാണ് യുഎസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. റഷ്യ, യൂറോപ്യന്‍ യൂണിയന്, ഐക്യരാഷ്ട്രസഭ എന്നിവരും ഈ സമാധാന പദ്ധതി തയ്യാറാക്കിയവരില്‍ അംഗങ്ങളാണ്. ഇതിന്റെ ഭാഗമായി പവല്‍ ഇസ്രയേല്‍ വിദേശകാര്യമന്ത്രി സില്‍വന്‍ ഷാലോമുമായി കൂടിക്കാഴ്ച നടത്തി.
കരാറിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കിയിട്ടില്ലെങ്കിലും ചര്‍ച്ച തുടങ്ങാന്‍ മതിയായ കാര്യങ്ങളെല്ലാം കരാറിലുണ്ടെന്ന് പവല്‍ പറഞ്ഞു. സമാധനത്തിന് പലസ്തീന് തയ്യാറെടുത്തുകഴിഞ്ഞു. ഇസ്രയേലും സമാധാനത്തിന്റെ പാതയില്‍ മുന്നോട്ട് വരണം. - പവല്‍ പറഞ്ഞു.
പലസ്തീന് അക്രമം നിര്‍ത്തുകയും ഇസ്രയേല്‍ സേന പലസ്തീന് പ്രദേശങ്ങളില്‍ നിന്നും പിന്മാറുകയും ചെയ്യുന്ന പ്രക്രിയയില്‍ തുടങ്ങി 2005ഓടെ പലസ്തീന്‍രാഷ്ട്രം രൂപീകരിക്കുകയും ഇരുരാഷ്ട്രങ്ങളും സമാധാനത്തോടെ സഹവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ അവസാനിക്കുന്ന ഒരു സമാധാന പദ്ധതിയ്ക്കാണ് ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ അക്രമം അവസാനിപ്പിക്കണം. ഇപ്പോള്‍ തീവ്രവാദവും അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പലസ്തീനിലെ ജനങ്ങള്‍ക്ക് ജീവിതം കുറെക്കൂടി മെച്ചപ്പെടുത്താന്‍ ഉതകുന്ന ചില നടപടികള്‍ എടുക്കേണ്ടതുണ്ട്. - പവല്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications