ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്രാ തീരത്തേയ്ക്ക് അടിച്ചേയ്ക്കും.
ഇരു സംസ്ഥാനങ്ങളിലേയും തീരപ്രദേശത്ത് നാശനഷ്ടങ്ങള്‍ കുറയ്ക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തു തുടങ്ങി. എപ്പോള്‍ വേണമെങ്കിലും ചുഴലിക്കാറ്റ് ഈ പ്രദേശത്തേയ്ക്ക് പ്രവേശിയ്ക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാറ്റ് കരയിലേയ്ക്ക് പ്രവേശിച്ചാല്‍ ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്. മേയ് 12 തിങ്കളാഴ്ച രാത്രിയില്‍ ചുഴലിക്കാറ്റ് ഇന്ത്യയുടെ കിഴക്കന്‍ തിരത്ത് പ്രവേശിയ്ക്കുമെന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടല്‍. മീന്‍പിടിത്തക്കാര്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ഇന്ത്യാ തീരത്ത് പ്രവേശിച്ചാല്‍ കേരളത്തിലും മഴയുണ്ടാവാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ ഈ മഴ കിഴക്കന്‍ തിരത്തേതുപോലെ കനത്തതായിരിയ്ക്കുകില്ലെന്ന് മാത്രം.












Click it and Unblock the Notifications