അമ്മ തൊട്ടില്‍ ഒരു കുട്ടി കൂടി എത്തി
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക്ക് അമ്മ തൊട്ടിലില്‍ ഒരു കൂടി കൂടി എത്തി.
മേയ് 10 ശനിയാഴ്ച വൈകീട്ട് 7.45 ഓടെയാണ് തൊട്ടിലില്‍ ആരോ ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്ന് കിടത്തിയത്. തൊട്ടില്‍ സ്ഥാപിച്ച ശേഷം ഇവിടെ കിട്ടുന്ന പതിനൊന്നാമത്തെ കുട്ടിയാണിത്.
തൊട്ടില്‍ സ്ഥാപിച്ച ശേഷം വഴിവക്കില്‍ കുട്ടികളെ ഉപേക്ഷിയ്ക്കുന്ന പലരും കുട്ടികളെ തൊട്ടിലില്‍ ഉപേക്ഷിയ്ക്കുന്നത് പതിവായിട്ടുണ്ട്. ഇവിടെ ഉപേക്ഷിയ്ക്കുന്ന കുട്ടികളെ ശിശുക്ഷേമ സമിതി സ്വന്തം കേന്ദ്രങ്ങളില്‍ വളര്‍ത്തുകയാണ് പതിവ്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ സമിതിയെ സമീപിച്ചാല്‍ കുട്ടിയെ ദത്തെടുക്കാനാവും.












Click it and Unblock the Notifications