സി ബി ഐ അന്വേഷണം ഒഴിവാക്കുന്നത് മുസ്ലിം ലീഗിനെ രക്ഷിയ്ക്കാന്‍
കണ്ണൂര്‍: കൂട്ടുകക്ഷിയായ മുസ്ലിം ലീഗിനെ രക്ഷിയ്ക്കാനാണ് ആന്റണി സര്‍ക്കാര്‍ മാറാട് സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടാത്തതെന്ന് ബി ജെ പിയുടെ സംസ്ഥാന ഘടകം ആരോപിച്ചു.
അന്വേഷണം സി ബി ഐ യെ ഏല്‍പ്പിച്ചാല്‍ ഐക്യമുന്നണിയുടെ പ്രധാന സഖ്യക്ഷിയുമായി അടുത്ത ബന്ധമുള്ള പലര്‍ക്കും സംഭവത്തിലുള്ള പങ്ക് വെളിച്ചത്ത് വരുമെന്ന് ആന്റണിയ്ക്ക് അറിയാം. അതാണ് ആന്റണി ഒളിച്ച് കളി നടത്തുന്നത്. മുസ്ലിം ലീഗ് നേതാക്കള്‍ക്ക് സംഭവത്തിലുള്ള പങ്ക് ഇതിനിടെ തന്നെ വെളിച്ചത്ത് വന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് അറസ്റിലായ ചിലര്‍ മുസ്ലിം ലീഗ് നേതാക്കളുടെ പങ്ക് പൊലീസിനോട് തുറന്ന് പറഞ്ഞിട്ടുണ്ട്.
ഒരു കേന്ദ്ര ഏജന്‍സി നടത്തുന്ന അന്വേഷണം മാത്രമേ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുകയുള്ളൂ.
ബി ജെ പി സംസ്ഥാന സെക്രട്ടറി കൃഷ്ണദാസാണ് ഈ ആരോപണം ഉന്നയിച്ചത്.












Click it and Unblock the Notifications