കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജഗോപാലിന്റെ ആരോപണം: മുരളിയും കരുണാകരനും രണ്ട് തട്ടില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയ്ക്ക് ബന്ധമുണ്ടെന്ന കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്റെ ആരോപണത്തെക്കുറിച്ച് കെ. കരുണാകരനും കെ. പി. സി. സി. പ്രസിഡണ്ട് കെ മുരളീധരനും രണ്ട് അഭിപ്രായം.

പൊതുവേ രാഷ്ട്രീയ വിഷയങ്ങളില്‍ ഇരുവരും രണ്ട് അഭിപ്രായങ്ങളാണ് കഴിഞ്ഞ കുറേകാലമായി പ്രകടിപ്പിച്ചിരുന്നതെങ്കിലും രാജ്യസഭാ തിരഞ്ഞെടുപ്പ് സംഭവങ്ങള്‍ക്ക് ശേഷം ഇരുവരും ഏകദേശം ഒരേ അഭിപ്രായമാണ് പുലര്‍ത്തിയിരുന്നത്. അത് രാഷ്ട്രീയ രംഗത്ത് ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്തിരുന്നു. ഈയിടെ ത്രിശൂല വിതരണപ്രശ്നത്തില്‍ കരുണാകരനും മുരളിയും ഒരേ നിലപാടാണ് എടുത്തത്. കേരളത്തില്‍ ത്രിശൂല വിതരണം നിരോധിയ്ക്കണമെന്നായിരുന്നു അത്. ഇത് ആന്റണിയുടെ നിലപാടിന് വിരുദ്ധമാണ്. അതുകൊണ്ട് ഈ നിലപാടിന് കോണ്‍ഗ്രസ് രാഷ്ട്രീയവൃത്തങ്ങളില്‍ ശ്രദ്ധ കിട്ടിയിരുന്നു.

ആരോപണം ഗുരുതരമാണെന്നും അതില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി നടപടി എടുക്കണമെന്നും കരുണാകരന്‍ പറഞ്ഞപ്പോള്‍ ഇത് സംസ്ഥാനത്തിന്റെ ഭരണാധികാരങ്ങളിലുള്ള കടന്ന് കയറ്റമാണെന്നാണ് മുരളീധരന്‍ പറഞ്ഞത്. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ ഗൂഢ ഉദ്ദേശം ഉണ്ടെന്നും മുരളി ആരോപിയ്ക്കുന്നു. രാജഗോപാല്‍ ആരോപണത്തിന്റെ അടിസ്ഥാനം വെളിപ്പെടുത്തണമെന്നാണ് മുരളിയുടെ നിലപാട്.

കരുണാകരന്‍ ആരോപണത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പറഞ്ഞില്ലെങ്കിലും ആന്റണി നടപടി സ്വീകരിയ്ക്കണമെന്ന അഭിപ്രായത്തില്‍ കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെന്ന ഗൂഢാര്‍ത്ഥമുണ്ട്. ഇത്രയും പ്രധാനപ്പെട്ട വിവരം കേന്ദ്ര മന്ത്രി പരസ്യമായി പറഞ്ഞതിനെ മാത്രമേ കരുണാരന്‍ വിമര്‍ശിച്ചുള്ളു. അതിന്റെ അര്‍ത്ഥം കരുണാകരന്‍ രാജഗോപാലിന്റെ അഭിപ്രായത്തോട് ഭാഗികമായെങ്കിലും യോജിയ്ക്കുന്നെന്നാണ്. എന്നാല്‍ രാജഗോപാലിനെ തുറന്ന് വിമര്‍ശിയ്ക്കകുയായിരുന്നു മുരളീധരന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X