കൊരമ്പയില്‍ അന്തരിച്ചു
കോഴിക്കോട്: മൂന്നാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജി അന്തരിച്ചു. ഇദ്ദേഹത്തിന് 72 വയസ്സായിരുന്നു.
മേയ് 12 തിങ്കളാഴ്ച രാവിലെ ഏഴ് മണിയ്ക്കായിരുന്നു അന്ത്യം.
ഹൃദയ സംബന്ധവും വൃക്കസംബന്ധവുമായ അസുഖത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘ ദിവസം ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് കൃത്രിമ ശ്വാസേച്ഛാസം നല്‍കിയിരുന്നു.
മഞ്ചേരിയിലാണ് ജനിച്ചത്. രാജ്യസഭാ അംഗമായിരുന്നു. തോട്ടമുടമയും ബിസിനസുകാരനുമായിരുന്ന ഇദ്ദേഹം മുസ്ലിം ലീഗിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു.
1950- 55 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. നിയമസഭാ അംഗമായും രാജ്യസഭാ അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം 1990ല്‍ കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വൈകീട്ട് മഞ്ചേരി ജുമാ അത്ത് പള്ളിയിലാണ് കബറടക്കം.












Click it and Unblock the Notifications