മാറാട്: പൊലീസ് പ്രതികളുടെ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ പൊലീസ് അന്വേഷിയ്ക്കുന്ന എട്ട് പേരുടെ പേര് വിവരങ്ങളും ഫോട്ടോകളും പൊലീസ് പരസ്യപ്പെടുത്തി.
ഇവരെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ക്രൈം ബ്രാഞ്ച് എസ് പി ടി. വി. കമലാകക്ഷനേയോ 2301523 , 2303842 എന്നീ നമ്പരുകളിലോ വിവരം അറിയിയ്ക്കണം. വിവരം നല്‍കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം കിട്ടും. വിവരം നല്‍കുന്നയാളിന്റെ പേര് രഹസ്യമായി സൂക്ഷിയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പൊലീസ് അന്വേഷിയ്ക്കുന്നവര്‍ ഒക്കെ തന്നെ മാറാട് കടപ്പുറത്തുള്ളവരാണ്.
ഇവരുടെ പേര് വിവരങ്ങള്‍
മാറാട് ഹമ്മദ് കോയടുടെ മകന്‍ മുഹമ്മദാലി(42)
മാറാട് മജീദിന്റെ മകന്‍ ആറു എന്ന ഹാറൂണ്‍ റഷീദ് (28)
മാറാട് അബ്ദു റഹിമാന്റെ മകന്‍ അക്ബര്‍ (22)
മാറാട് ഹംസയുടെ മകന്‍ ദെല്‍ഹത്ത് (24)
മാറാട് മൊയ്തീന്‍ കോയയുടെ മകന്‍ പി ടി മര്‍സുക്ക് (28)
മാറാട് മമ്മത് കോയയുടെ മകന്‍ നസീര്‍(32)
മാറാട് ഇല്യാസിന്റെ മകന്‍ റിസാല്‍ ബാബു (24) അബ്ദുള്‍ റിസാല്‍, ബാബു എന്നീ പേരുകളിലും ഈയാള്‍ അറിയപ്പെടും.
മാറാട് അബുബക്കറിന്റെ മകന്‍ പിജിലി ടി പി (24)
ഇവരുടെ എല്ലാം ചിത്രങ്ങളും പൊലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഈ എട്ട് പ്രതികള്‍ക്ക് പുറമേ ഏഴ് പേരുടെ പേരുവിവരങ്ങള്‍ പൊലീസ് ശേഖരിയ്ക്കുകയാണ്. വൈകാതെ അതും പുറത്ത് വിട്ടേയ്ക്കും.












Click it and Unblock the Notifications