മുസ്ലിം ലീഗ് യോഗം മാറ്റി
കോഴിക്കോട്: മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജി മരിച്ചതിനെ തുടര്‍ന്ന് മേയ് 12 തിങ്കളാഴ്ച നടക്കേണ്ട മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മാറ്റിവച്ചു.
മാറാട് സംഭവത്തില്‍ ഒരു മുസ്ലിം ലീഗ് മന്ത്രിയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും തിങ്കളാഴ്ചത്തെ യോഗം വിളിച്ച് ചേര്‍ത്തിരുന്നത്. ഇതിനൊപ്പം തീവ്രവാദത്തിനും വര്‍ഗ്ഗീയതയ്ക്കെതിരേയും മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തില്‍ പ്രചാരണ പരിപാടി സംഘടിപ്പിയ്ക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നതും യോഗത്തിന്റെ വിഷയമായിരുന്നു.
പല രാഷ്ട്രീയ കക്ഷികളും മാറാട് കൂട്ടക്കൊലയില്‍ മുസ്ലിം ലീഗ് മന്ത്രിയായ പി. കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതിന് പുറമേ കേന്ദ്ര പ്രതിരോധ വകുപ്പ് സഹമന്ത്രി ഒ. രാജഗോപാല്‍ മേയ് 11 ഞായറാഴ്ച മാറാട് സന്ദര്‍ശിച്ചതിന് ശേഷവും ഇത് സൂചിപ്പിച്ചിരുന്നു. മുസ്ലിം ലീഗിലെ ഒരു മന്ത്രിയ്ക്കെതിരേ മാത്രം എന്താണ് ഇങ്ങനെ ഒരു ആരോപണം ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചിരുന്നു. മാത്രമല്ല മാറാട് കടലോര ഭാഗത്ത് കോസ്റ് ഗാര്‍ഡിന്റെ ഒരു സ്റേഷന് സ്ഥാപിയ്ക്കാനായി സ്ഥലം കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചത് വ്യവസായ വകുപ്പ് ഉന്നയിച്ച തടസം കാരണം മുടങ്ങിയിരിയ്ക്കുകയാണെന്നും രാജഗോപാല്‍ ആരോപിച്ചിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications