കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണം ഗുരുതരമെന്ന് അച്ചുതാനന്ദനും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മാറാട് സംഭവത്തില്‍ സംസ്ഥാനത്തെ ഒരു മുസ്ലിം ലീഗ് മന്ത്രിയ്ക്ക് പങ്കുണ്ടെന്ന കേന്ദ്ര പ്രതിരോധ വകുപ്പ് സഹമന്ത്രി ഒ. രാജഗോപാലിന്റെ ആരോപണം ഗുരുതരമായ ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്ചുതാനന്ദന്‍ അഭിപ്രായപ്പെട്ടു.

ഇത്രയും പ്രധാനപ്പെട്ട ഒരു ആരോപണം കേന്ദ്രമന്ത്രി പരസ്യമായി ഉന്നയിയ്ക്കരുതായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനിയേയും മുഖ്യമന്ത്രി എ. കെ. ആന്റണിയേയും അറിയിയ്ക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിയ്ക്കുന്നവരാണ് എന്തെങ്കിലും ഇക്കാര്യത്തില്‍ ചെയ്യേണ്ടത്. കേന്ദ്രമന്ത്രിസഭയില്‍ വളരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിയ്ക്കുന്ന മന്ത്രി വളരെ പ്രധാനപ്പെട്ട ഇത്തരത്തിലുള്ള വിവരം ഒരിയ്ക്കലും പൊതുജന മദ്ധ്യത്തില്‍ വെളിപ്പെടുത്തരുതായിരുന്നു. ഇത്തരം ആരോപണങ്ങള്‍ പാര്‍ട്ടി മുദ്രാവാക്യങ്ങളാക്കുകയല്ല വേണ്ടത്.

മാറാട്ട് കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് പേര്‍ മരിച്ച അക്രമങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കായില്ല. ആവശ്യമില്ലാതെ പ്രസ്താവനകള്‍ ഇറക്കുകയല്ല മുഖ്യമന്ത്രി ഈ അവസരത്തില്‍ ചെയ്യേണ്ടത്. സംഭവത്തിന് പിന്നിലുള്ള ആളുകളെ പിടികൂടാനായി വേണ്ടത് ചെയ്യുകയാണ് വേണ്ടത്. അച്ചുതാന്ദന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X