കിഴക്കന്‍ തീരത്ത് ഇന്ന് കൊടുങ്കാറ്റടിയ്ക്കും
പൂനെ: കിഴക്കന്‍ തീരത്ത് മേയ് 13 ചൊവാഴ്ച കൊടുങ്കാറ്റ് അടിച്ചേയ്ക്കുമെന്ന് പൂനയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിങ്കളാഴ്ച തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചെങ്കിലും അതിന്റെ പടിഞ്ഞാറോട്ടുള്ള നീക്കം വളരെ പതുക്കെയാണ്. തിങ്കളാഴ്ച രാത്രി തന്നെ കിഴക്കന്‍ തീരത്ത് ശക്തമായ കാറ്റുണ്ടാവുമെന്നായിരുന്നു നേരത്തേയുള്ള കണക്ക്കൂട്ടല്‍.
തമിഴ്നാടിന്റെ വടക്കന്‍ തീരത്തും ആന്ധ്രയുടെ തെക്കന്‍ തീരത്തും കാറ്റടിയ്ക്കാനാണ് സാദ്ധ്യത. ചൊവാഴ്ച വൈകീട്ട് കാറ്റടിയ്ക്കുമെന്നാണ് ഇപ്പോള്‍ കരുതുന്നത്.
ന്യൂനമര്‍ദ്ദം കരയിലേയ്ക്ക് പ്രവേശിയ്ക്കുന്നതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത മഴ പെയ്യും. ശക്തിയായ കാറ്റിലും മഴയിലും നാശനഷ്ടങ്ങള്‍ കുറയ്ക്കാനുള്ള കരുതല്‍ നടപടികള്‍ എടുക്കുകയാണ് ഇപ്പോള്‍ ഇരു സംസ്ഥാനത്തേയും ജനങ്ങളും അധികൃതരും.
മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് നേരത്തേ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ശക്തമതായ ന്യൂനമര്‍ദ്ദമാണ് കിഴക്കന്‍ തീരത്ത് പ്രവേശിയ്ക്കുന്നതെങ്കില്‍ അതിന്റെ ഫലമായി കേരളത്തിലും കര്‍ണാടകത്തിന്റെ ചില ഭാഗങ്ങളിലും മഴ ഉണ്ടായേയ്ക്കും.












Click it and Unblock the Notifications