കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലഫോണ്‍ നിരക്കുകളില്‍ ഇളവ്

  • By Staff
Google Oneindia Malayalam News

ദല്ലി: ടെലകോം നിരക്കുകളില്‍ ഇളവ് വരുത്തി. ലാന്റ് ഫോണില്‍ നിന്ന് മൊബൈല്‍ ഫോണിലേയ്ക്ക് വിളിയ്ക്കുന്നതിനുള്ള നിരക്ക് 50 ശതമാനം കുറച്ചു. ഇതിനൊപ്പം ലാന്റ് ലൈനുകളുടെ പ്രതിമാസ സൗജന്യകാളുകള്‍ കൂട്ടുകയും ചെയ്തിട്ടുണ്ട്.

ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലുമാണ് ഈ നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.

ബി എസ് എന്‍ എല്ലിന്റെ ഗ്രാമീണ എക്സ്ചേഞ്ചുകളിലെ ഫോണുകളുടെ പ്രതിമാസ സൗജന്യ കാളുകള്‍ 50 ല്‍ നിന്ന് 75 ആക്കി കൂട്ടി. നഗര എക്സ്ചേഞ്ചുകളിലെ ഫോണുകളുടെ പ്രതിമാസ സൗജന്യ കാളുകള്‍ 30 ല്‍ നിന്ന് 50 ആക്കി.

എം ടി എന്‍ എല്‍ പ്രതിമാസം 30 സൗജന്യ കാളുകള്‍ക്ക് പകരം 60 സൗജന്യ കാളുകള്‍ നല്‍കും.

ബി എസ് എന്‍ എല്‍ ഫോണില്‍ നിന്ന് മൊബൈലിലേയ്ക്കുള്ള കാളുകള്‍ക്ക് ഇനിമുതല്‍ ഒരു മിനിട്ടിന് ഒരു കാള്‍ നിരക്ക് നല്‍കിയാല്‍ മതിയാവും. അതായത് ഒരു മിനിട്ട് ലാന്റ് ലൈനില്‍ നിന്ന് മൊബൈല്‍ ഫോണിലേയ്ക്ക് സംസാരിയ്ക്കാന്‍ ഒരു രൂപ 20 പൈസ നല്‍കണം. എം ടി എന്‍ എല്‍ ഫോണില്‍ നിന്ന് മൊബൈലിലേയ്ക്കുള്ള കാളുകളുടെ നിരക്കില്‍ വ്യത്യാസമില്ല.

ഈ നിരക്ക് ഇളവ് ബി എസ് എന്‍ എല്ലിന് 3,476 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്ന് ടെലകോം വകുപ്പ് മന്ത്രി അരുണ്‍ ഷൂരി പറഞ്ഞു. എം ടി എന്‍ എല്ലിന് ഇതുകൊണ്ടുണ്ടാവുന്ന നഷ്ടം 140 കോടി രൂപയാണ്.

മേയ് ഒന്നുമുതല്‍ നടപ്പാക്കിയ പുതിയ നിരക്ക് അനുസരിച്ച് ലാന്റ് ലൈനില്‍ നിന്ന് മൊബൈല്‍ ഫോണിലേയ്ക്ക് വിളിയ്ക്കാന്‍ 30 സെക്കന്റിന് ഒരു രൂപ 20 പൈസ നല്‍കേണ്ടിയിരുന്നു. ഇതനുസരിച്ച് മൂന്ന് മിനിട്ട് മൊബൈല്‍ ഫോണിലേയ്ക്ക് സംസാരിച്ചാല്‍ ഏഴ് രൂപ 20 പൈസ ടെലഫോണ്‍ കമ്പനിയ്ക്ക് നല്‍കേണ്ടി വന്നിരുന്നു.

ഇതിനെതിരെ ഭരണ കക്ഷിയായ ബി ജെ പിയില്‍ നിന്ന് പോലും എതിര്‍പ്പ് ഉണ്ടായിരുന്നു. മേയ് 13 ചൊവാഴ്ച വിവിധ ലാന്റ് ലൈന്‍ സേവന ദാതാക്കളും മൊബൈല്‍ സേവന ദാതാക്കളും ഡബ്ലിയു എല്‍ എല്‍ സേവന ദാതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ട്രായ്യുടെ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

നിരക്കുകള്‍ പുതുക്കുന്ന പ്രക്രീയയിലാണ് ഇപ്പോഴും ട്രായ്. പുതുക്കിയ വിശദമായ ടെലഫോണ്‍ നിരക്കുകള്‍ ഈ ആഴ്ച തന്നെ പ്രഖ്യാപിയ്ക്കും എന്ന് ട്രായ് നേരത്തേ അറിയിച്ചിരുന്നു. അത് എന്ന് ഉണ്ടാവുമെന്ന് വ്യക്തമല്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X