ആദിവാസികള്‍ക്ക് കൊടുക്കാന്‍ വനഭൂമി കിട്ടും
ദില്ലി: ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി കേരളത്തിന് 12,196 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി കിട്ടിയേയ്ക്കും. ഇതിന് ആവശ്യമായ അനുമതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിയ്ക്കും. നിബന്ധനകള്‍ക്ക് അനുസൃതമായാണ് ഇത് പരിസ്ഥിതി വകുപ്പ് പരിഗണിയ്ക്കുന്നത്.
സംസ്ഥാന മുഖ്യമന്ത്രി എ. കെ. ആന്റണി പ്രധാനമന്ത്രിയെ കണ്ട് ഇതിനായി നിവേദനം നല്‍കിയിരുന്നു. പ്രധാനമന്ത്രി പ്രത്യേക താല്പര്യം കാണിച്ചതുകൊണ്ട് മാത്രമാണ് വനഭൂമി നല്‍കാനുള്ള കേരളത്തിന്റെ നിവേദനം പരിഗണിയ്ക്കാന്‍ പരിസ്ഥിതി വകുപ്പ് തീരുമാനിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആറളം ഫാം കേരളത്തിന് വില്കുന്നത് സംബന്ധിച്ചും കേന്ദ്ര മന്ത്രിസഭ വൈകാതെ തീരുമാനം എടുക്കും.
നിബന്ധനകള്‍ അനുസരിച്ച് ഇത് വനഭൂമി വിട്ടുകിട്ടുന്നത് സംബന്ധിച്ച് അംഗീകരിയ്ക്കുന്ന അവസാന നിവേദനമായിരിയ്ക്കും. ഇനി ഇത്തരം ആവശ്യങ്ങള്‍ അംഗീകരിയ്ക്കില്ല. മാത്രമല്ല കൂടുതല്‍ വനം വച്ച് പിടിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുകയും വേണം. പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ടി. ആര്‍. ബാലുവുമായി പിന്നീട് ചര്‍ച്ച ചെയ്യും.
ആറളം ഫാം കേരളത്തിന് നല്‍കണമെങ്കിലു 40 കോടി രൂപ നല്‍കണമെന്നാണ് കേന്ദ്ര കൃഷി വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാല്‍ കേരളം 20 കോടി രൂപ നല്‍കാന്‍ മാത്രമേ തയ്യാറുള്ളു. ഫാം കേരളം ഏറ്റെടുത്താല്‍ അവിടത്തെ ജിവനക്കാരെ പുനരധിവസിപ്പിയ്ക്കാനായി പകുതി പ്രദേശം ഉപയോഗിയ്ക്കാമെന്നതാണ് സര്‍ക്കാരിന്റെ പദ്ധതി.












Click it and Unblock the Notifications