കേരളത്തില്‍ തിരദേശ പൊലീസ് സേന രൂപീകരിയ്ക്കും
ദില്ലി: കേരളത്തില്‍ തീരദേശ പൊലിസ് സേനയ്ക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി. ഇതിനായി ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിയോട് അനുമതി ചോദിച്ചിരുന്നു. ഇതിന് അദ്വാനിയില്‍ നിന്ന് അനുകൂലമായ മറുപടി കിട്ടിയിട്ടുണ്ട്.
കേരളത്തില്‍ തീര ദേശ പൊലീസിന് രൂപം നല്‍കിയാല്‍ അത് ഇന്ത്യയില്‍ ആദ്യത്തെ സംരംഭമായിരിയ്ക്കും. തീരദേശ പൊലീസ് രൂപീകരിക്കാന്‍ കേന്ദ്രം നേരത്തേ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേരളമാണ് ആദ്യം പ്രതികരിച്ചത്. ആറ് മാസം മുമ്പാണ് കേരളം ഇതിനുള്ള പദ്ധതി സമര്‍പ്പിച്ചത്. മാറാട് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കേരളം ഇതിന് പ്രാധാന്യം നല്‍കുന്നത്.
മേയ് 12 തിങ്കളാഴ്ച ദില്ലിയില്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയും മുഖ്യമന്ത്രി എ.കെ. ആന്റണിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണ ഉണ്ടായത്. ആദ്യം 12 പൊലീസ് സ്റേഷനുകളാണ് സജ്ജമാക്കുക. ഇതിനുള്ള വിശദമായ പദ്ധതി മേയ് 18ന് അദ്വാനി കേരളം സന്ദര്‍ശിയ്ക്കുമ്പോള്‍ ചര്‍ച്ചചെയ്യും.












Click it and Unblock the Notifications