വിമാനയാത്രയ്ക്കിടെ യാത്രക്കാരി മരിച്ചു
നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ തൃശൂര്‍ സ്വദേശിനി മരിച്ചു. തൃശൂര്‍ പാട്ടുരായ്ക്കല്‍ പൊന്നുവീട്ടില്‍ ലെയിന്‍ ശ്രീനികേതനില്‍ പരേതനായ വി. രാമന്‍നായരുടെ ഭാര്യ വിമല രാമന്‍നായര്‍(72) ആണ് മരിച്ചത്.
ജെറ്റ് എയര്‍വേസിന്റെ 9ഡബ്ല്യു 491 വിമാനത്തില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം ഹൃദ്രോഗമാണെന്ന് പറയുന്നു. അസുഖത്തെ തുടര്‍ന്ന് മകള്‍ രേണുകാ നായരുമൊത്ത് ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അന്ത്യം. വിമാനം നെടുമ്പാശേരിയില്‍ എത്തുംമുമ്പ് മരണം സംഭവിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.10നാണ് വിമാനം നെടുമ്പാശേരിയില്‍ എത്തിയത്. രാജന്‍(പ്രൊപ്പൈറ്റര്‍ രാജ് ട്രാന്‍സ്പോര്‍ട്ട്), രേണുക, രാധിക, രഞ്ജന, രമേശ്(ദുബായ്) എന്നിവര്‍ മക്കളാണ്. രാജശ്രീ, മോഹന്‍നമ്പ്യാര്‍(കോയമ്പത്തൂര്‍), ബാലചന്ദ്രന്‍ (കുവൈറ്റ്), കവിത(ദുബായ്) എന്നിവര്‍ മരുമക്കളുമാണ്.












Click it and Unblock the Notifications