മെഡിക്കല്‍,എഞ്ചി. ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മെഡിസിനില്‍ മനോജ് ജോസഫ് 87.97 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്കും അരുണ്‍ ചന്ദ്രശേഖരന്‍ 84.78 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും നേടി.
കോഴിക്കോട് എരഞ്ഞിപ്പാലം എ.സി. ജോസഫിന്റെ മകനാണ് മനോജ് ജോസഫ്. കോഴിക്കോട് സുമോദത്തില്‍ ചന്ദ്രശേഖരന്റെ മകനാണ് അരുണ്‍ ചന്ദ്രശേഖരന്‍. ഇവര്‍ ഇരുവരും തൃശൂര്‍ പൂച്ചെട്ടി ഭാരതീയ വിദ്യാഭവന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
എഞ്ചിനീയറിംഗില്‍ 82.38 ശതമാനം മാര്‍ക്കോടെ കോഴിക്കോട് സ്വദേശി പി. ശ്യാം മോഹന്‍ ഒന്നാം റാങ്ക് നേടി. തളിക്കുന്ന് മാങ്കാവ് സൗമ്യയില്‍ ഇ. നാരായണന്റെ മകനാണ്. തൃശൂര്‍ പൂച്ചെട്ടി ഭാരതീയ വിദ്യാഭവന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. രണ്ടാം റാങ്ക് തൃശൂര്‍ സ്വദേശി മുഹമ്മദ് അഫ്സല്‍ മജീദിനാണ്. പൂങ്കുന്ന ഹരിശ്രീ വിദ്യാനിധി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. തൃശൂര്‍ പൂങ്കുന്ന ലെയിന്‍ നഗറില്‍ പൊക്കത്തില്ലത്ത് മിസിറിയ മജീദിന്റെ മകനാണ്.












Click it and Unblock the Notifications