വൈദ്യുതി, ബസ് നിരക്ക് കൂട്ടാന്‍ നിര്‍ദ്ദേശം
ദില്ലി: സംസ്ഥാനത്തെ വൈദ്യുതി, ബസ് നിരക്കുകള്‍ കൂട്ടാന്‍ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
നിരക്ക് വര്‍ദ്ധനയിലൂടെ 2003 - 2004 ല്‍ കെ. എസ്. ആര്‍. ടി. സി. 42.38 കോടി രൂപ അധികം സമാഹരിയ്ക്കണമെന്നാണ് നിര്‍ദ്ദേശം. കേരളത്തില്‍ 38.5 പൈസയാണ് ഒരു കിലോമീറ്ററിനുള്ള ചാര്‍ജ്. ഹിമാചല്‍ പ്രദേശിലിത് 51.22 പൈസയും മഹാരാഷ്ട്രയില്‍ 45.55 പൈസയുമാണ്. അതുകൊണ്ട് തന്നെ നിരക്ക് വര്‍ദ്ധനയ്ക്ക് ന്യായീകരണമുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ പൂര്‍ണ്ണമായും നിറുത്തണമെന്നാണ് കമ്മിഷന്റെ നിര്‍ദ്ദേശം. ജീവനക്കാരുടെ എണ്ണം കുറയ്ക്കണം. ലാഭമുണ്ടാക്കുന്ന വിധം ബസ് റൂട്ടുകള്‍ പുതുക്കി നിശ്ചയിയ്ക്കണം.
വൈദ്യുതി നിരക്ക് യൂണിറ്റിന് 47 - 56 പൈസ കൂട്ടണമെന്നാണ് നിര്‍ദ്ദേശം. കേരളത്തില്‍ വൈദ്യുതി പ്രസരണനഷ്ടം വളരെ കൂടുതലാണ്. ഇത് കുറയ്ക്കണം. ഇപ്പോള്‍ നഷ്ടം 30 ശതമാനമാണ്. ഡിസംബറില്‍ ഇത് 17 ശതമാനമാക്കണം. സ്വതന്ത്രമായ റെഗുലേറ്ററി അതോറിറ്റി സ്ഥാപിച്ച് നിരക്ക് വര്‍ദ്ധിപ്പിക്കുകയും വേണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications