കേരളത്തിന് 4,430 കോടിയുടെ പദ്ധതി
ദില്ലി: ഈ സാമ്പത്തിക വര്‍ഷം കേരളത്തിന്റെ വാര്‍ഷീക പദ്ധതിയ്ക്ക് കേന്ദ്രം 4,430 കോടി രൂപ അനുവദിയ്ക്കും. മുഖ്യമന്ത്രി എ. കെ. ആന്റണി കേന്ദ്ര ആസൂത്രണ വകുപ്പ് ഉപാദ്ധ്യക്ഷന്‍ കെ. സി പന്തുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇതിന് തീരുമാനമായത്.
ബസ്, വൈദ്യുതി നിരക്കുകള്‍ കൂട്ടാനായി ആസൂത്രണ വകുപ്പ് കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിവിധ പദ്ധതികള്‍ക്ക് കണക്ക് തിരിച്ചാണ് അംഗീകാരം നല്‍കിയിരിയ്ക്കുന്നത്. ഇതനുസരിച്ച് കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1317 കോടി രൂപയുടെ പദ്ധതികളാണ് വികേന്ദ്രീകരണ പദ്ധതിപ്രകാരം കിട്ടുക.
കഴിഞ്ഞ വര്‍ഷം ഇത് 995 കോടി ആയിരുന്നു. കോടി രൂപ അധിമാണ് ഇപ്പോള്‍ കിട്ടുന്നത്. ഇതിന് പുറമേ നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ നവീകരണത്തിനായി 150 കോടി രൂപ വേറെയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കിട്ടും.
പദ്ധതികളും അനുവദിയ്ക്കുന്ന തുകയും
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് - 1317 കോടി
പട്ടികജാതി - 395 കോടി
ജലവിതരണം - 186.88 കോടി
റോഡ്, പാലം - 273.87 കോടി
ജലസേചനം - 110.00 കോടി
കൃഷി - 221.1 കോടി
ആരോഗ്യം - 76.35 കോടി
വിനോദ സഞ്ചാര വികസനം - 75.25 കോടി
സര്‍ക്കാര്‍ പദ്ധതി നവീകരണം - 513.5 കോടി
ആദിവാസി വികസനം - 120 കോടി












Click it and Unblock the Notifications