മന്ത്രിയ്ക്ക് പങ്കുണ്ടെന്ന് പറഞ്ഞില്ല: രാജഗോപാല്‍
ദില്ലി: മാറാട് സംഭവത്തില്‍ മുസ്ലിം ലീഗ് മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്ക് പങ്ക് ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് സഹമന്ത്രി ഒ. രാജഗോപാല്‍ വ്യക്തമാക്കി.
ഇത്തരത്തിലുള്ള പ്രചരണം ശരിയല്ല. അത് അടിസ്ഥാന രഹിതമാണ്. മാറാട് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണോ സി ബി ഐ അന്വേഷണമാണോ വേണ്ടതെന്നാണ് പ്രശ്നം. സംഭവത്തെക്കുറിച്ച് കേരളത്തില്‍ പല ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് അന്വേഷണം ഒരു കേന്ദ്ര ഏജന്‍സിയെക്കൊണ്ട് വേണമെന്ന് പറഞ്ഞു. പലരും മന്ത്രി കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് പരാതി പറയുന്നുണ്ട്. മറ്റ് മുസ്ലിം ലീഗ് മന്ത്രിമാരെക്കുറിച്ച് ആരും പരാതി പറയുന്നുമില്ല.
അത്തരം ഒരു സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ടുള്ള അന്വേഷണമാണ് നല്ലതെന്നാണ് പറഞ്ഞത്. കുഞ്ഞാലിക്കുട്ടി നിയന്ത്രിയ്ക്കുന്ന സര്‍ക്കാര്‍ നേതൃത്ത്വം കൊടുക്കുന്ന അന്വേഷണം നല്ലതാവില്ലെന്നാണ് പറഞ്ഞത്.












Click it and Unblock the Notifications