റിയാദ്:9 ഇന്ത്യക്കാര്‍ക്ക് പരിക്ക്
ദുബായ്: സൗദി തലസ്ഥാനമായ റിയാദില്‍ തീവ്രവാദികള്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരു മലയാളിയും ഉണ്ടെന്ന് കരുതുന്നു.
സ്ഫോടനത്തില്‍ ഇതുവരെ കൊല്ലപ്പെട്ട 10 പേരും അമേരിക്കക്കാരാണ്. പരിക്കേറ്റവരില്‍ ഒമ്പത് ഇന്ത്യക്കാരില്‍ എട്ട് പേരും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആസ്പത്രി വിട്ടു- സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ് പറഞ്ഞു.
പക്ഷെ ഇന്ത്യക്കാരില്‍ അഹമ്മദ് മുനീര്‍ എന്നയാളുടെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹം ഇപ്പോഴും ആശുപത്രിയിലാണ്. ഇദ്ദേഹം മലയാളിയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സ്ഫോടനം നടന്ന സ്ഥലത്തേക്കും പരിക്കേറ്റവര്‍ കഴിയുന്ന ആസ്പത്രികളിലേക്കും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പോയിട്ടുണ്ട്. അധികം വൈകാതെ ഇന്ത്യക്കാരുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാകുമെന്ന് കരുതുന്നു.












Click it and Unblock the Notifications