റിയാദില്‍ സ്ഫോടനം, മൂന്ന് മരണം
റിയാദ്: സൗദി അറേബിയയുടെ തലസ്ഥാനമായ റിയാദിലെ മൂന്നു വ്യത്യസ്ത കേന്ദ്രങ്ങളിലുണ്ടായ സ്ഫോടനമുണ്ടായി. ഇതില്‍ മൂന്നുപേര്‍ മരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
യു എസ് കാരും മറ്റും താമസിയ്ക്കുന്ന സ്ഥലങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. താമസക്കാരില്‍ ഏറെയും അമേരിക്കക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്നു സ്ഫോടനങ്ങള്‍ നടന്നതായി സൗദി അഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു. പരിക്കേറ്റവരില്‍ 40 ലേറെപേര്‍ യു എസ് പൗരന്മാരാണെന്ന് യു എസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ അല്‍ ക്വയ്ദയാണെന്ന് സംശയിക്കുന്നു. റിയാദിന്റെ കിഴക്കന്‍ പ്രവിശ്യയായ ഗ്രാനഡയില്‍ സ്ഫോടക വസ്കുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം.
മേയ് 13 ചൊവാഴ്ച റിയാദില്‍ യു എസ് സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ എത്തേണ്ടതാണ്. ആക്രമണം നടന്നെങ്കിലും കോളിന്‍ പവര്‍ റിയാദ് സന്ദര്‍ശനത്തിന് എത്തുമെന്ന് യു എസ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications