കുവൈത്ത് എയര്‍വേയ്സ് 54,700 രൂപ നല്‍കണം
ദില്ലി: യാത്രക്കാരിയെ ന്യൂയോര്‍ക്കില്‍ വൈകിയെത്തിച്ചത് മൂലം ദില്ലിയ്ക്കുള്ള വിമാനം നഷ്ടമായതിന് പരിഹാരമായി കുവൈത്ത് എയര്‍വേയ്സ് 54,700 രൂപ നല്‍കണമെന്ന് ദില്ലയിലെ ഉപഭോക്തൃകോടതി വിധിച്ചു. 78കാരിയായ ഹൃദ്രോഗിയായ കൃഷ്ണ മെഡിറാറ്റയാണ് പരാതിക്കാരി.
ബോസ്റണില്‍ ഒരു യാത്രയ്ക്ക് പോയ കൃഷ്ണ മെഡിറാറ്റ ദില്ലിയിലേക്കുള്ള മടക്കയാത്രയ്ക്ക് കുവൈത്ത് എയര്വേയ്സില് നിന്നുമാണ് ടിക്കറ്റെടുത്തത്. ബോസ്റണില്‍ നിന്നും കുവൈത്ത് എയര്‍വേയ്സ് ഏര്‍പ്പെടുത്തിയ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് കൃഷ്ണ മെഡിറാറ്റ ന്യൂയോര്‍ക്കില്‍ എത്തിയത്. പക്ഷെ വിമാനം വൈകിയെത്തിയതിനാല്‍ മെഡിറാറ്റയ്ക്ക് ദില്ലിയിലേക്കുള്ള കണക്ഷന് വിമാനം കിട്ടിയില്ല.
ഹൃദ്രോഗിയും വൃദ്ധയുമായ യാത്രക്കാരി ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ഒറ്റപ്പെട്ടുപോയി. ഇവര്‍ക്ക് അവിടെ യാതൊരു പരിഗണനയും കുവൈത്ത് എയര്‍വേയ്സ് നല്‍കിയില്ല. കയ്യില്‍ ഒരൊറ്റ പൈസ പോലുമില്ലാതെ അന്യരാജ്യത്ത് ഈ പ്രായത്തില്‍ കുടുങ്ങിപ്പോവുക എന്നത് ക്ലേശകരമാണ്. ഈ സമയത്ത് കുവൈത്ത് എയര്‍വേയ്സ് അധികൃതര്‍ അവര്‍ക്ക് ഒരു സഹായവും നല്‍കിയില്ല. ഏറെ നേരം കഷ്ടപ്പെട്ടാണ് അവര്‍ ഒടുവില്‍ ഡാലസിലുള്ള മകനെ ഫോണില്‍ വിളിച്ച് വരുത്തിയത്.- വിധിന്യായത്തില്‍ ഉപഭോക്തൃഫോറം പ്രസിഡന്റ് എല്‍.സി. ജെയിന് പറയുന്നു.
ഒടുവില്‍ ഡാലസിലുള്ള മകന് ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ എത്തി ദില്ലിയിലേക്ക് പുതിയൊരു വിമാനടിക്കറ്റെടുത്ത് അമ്മയെ യാത്രയാക്കുകയായിരുന്നു. നഷ്ടപരിഹാരത്തില്‍ 29,700 രൂപ ന്യൂയോര്‍ക്കില്‍ നിന്നും ദില്ലിയിലേക്കുള്ള വിമാനടിക്കറ്റിന്റെ തുകയാണ്. യാത്രക്കാരി അനുഭവിച്ച മാനസികവിഷമത്തിനുള്ള പരിഹാരമായി 20,000 രൂപയും കോടതി നടപടികള്‍ക്കായി ചെലവാക്കിയ 5,000 രൂപയും നല്‍കണം.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications