കേരളത്തിന് വനഭൂമി; കേന്ദ്രസംഘം എത്തും
ദില്ലി: കേരളത്തിന് 12,000ല്‍പരം ഏക്കര്‍ വനഭൂമി നല്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്രസംഘം അടുത്തയാഴ്ച കേരളത്തിലെത്തും. മെയ് 14 ബുധനാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചതാണ് ഇക്കാര്യം.
മുഖ്യമന്ത്രിയും കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ടി.ആര്‍. ബാലുവും തമ്മില്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രസംഘത്തെ അയയ്ക്കാന്‍ തീരുമാനമുണ്ടായത്. കേന്ദ്രവനംവകുപ്പിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സംഘം എത്തുക.
ആദിവാസികള്‍ക്ക് നല്കാനായി കേരള സര്‍ക്കാര്‍ കണ്ടെത്തിയ 12,191 ഏക്കര്‍ വനഭൂമിയില്‍ അധികം പങ്കും വയനാട് ജില്ലയിലാണ്. പമ്പ കര്‍മ്മ പദ്ധതിയ്ക്ക് വേണ്ടി കേന്ദ്രം 14 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മാറാട് കലാപത്തെക്കുറിച്ച് താന്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications