മാറാട്: കൊല്ലന് ആറ് മാസം വിറ്റത് 75 വാള്
കോഴിക്കോട്: മാറാട്ട് വാളും മറ്റും നിര്‍മ്മിച്ച് നല്കിയ കൊല്ലന് മലബാറിലെങ്ങും ആയുധങ്ങള്‍ നല്കിയിട്ടുള്ളതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 75 വാളുകളാണ് ഈയാള് ഉണ്ടാക്കിയത്. 25 വാളുകള്‍ വീതം മൂന്ന് തവണയായാണ് ഇത് ആവശ്യക്കാര്‍ക്ക് നല്‍കിയത്.
പള്ളിക്കണ്ടി ഭാഗത്താണ് യൂസഫ് ആല നടത്തിയിരുന്നത്. കഴിഞ്ഞ കുറേക്കാലമായി ഇത് ആയുധ നില്‍മ്മാണ ശാല ആയിരുന്നു.
എന്തിനാണ് ഇത്രയും അധികം വാളുകള്‍ ഉണ്ടാക്കുന്നതെന്ന് ഈയാള്ക്കും അറിവുണ്ടായിരുന്നതായാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ജനവരിയില്‍ മാറാട്ട് നിന്ന് പിടിച്ച വാളുകളും ഇപ്പോള്‍ പിടിച്ച വാളുകളും സാമ്യം ഉള്ളതാണ്.
പ്രധാന പ്രതികള്‍ക് കൊല്ലന് യുസഫുമായി നേരിട്ട് ബന്ധമുള്ളതായി പൊലീസ് കരുതുന്നില്ല. ഹനീഫ എന്നയാളാണ് യൂസഫിനെക്കൊണ്ട് വാളുകള്‍ ഉണ്ടാക്കി ആവശ്യക്കാര്‍ക്ക് നല്‍കിയത്. ഈയാളും അറസ്റിലായിട്ടുണ്ട്. കഴിഞ്ഞ കുറേക്കാലമായി ആയുധ നിര്‍മ്മാണമായിരുന്നു യൂസഫിന്റെ പ്രധാന വരുമാനം. സാധാരണ പണി ആയുധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പണവും ഇത് ഉണ്ടാക്കി കൊടുക്കുമ്പോള്‍ കിട്ടിയിരുന്നു. ആര്‍ക്കൊക്കെ ഇതുവരെ വാള് ഉണ്ടാക്കി നല്‍കിയിട്ടുണ്ടെന്ന് പൊലീസിനോട് യൂസഫ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഈയാളെക്കൊണ്ട് ആയുധം ഉണ്ടാക്കിച്ചവരൊക്കെ വൈകാതെ പൊലീസ് പിടിയിലാവുമെന്നാണ് കരുതുന്നത്. യൂസഫ് ഈയിടെയാണ് മുസ്ലിം മതം സ്വീകരിച്ചത്. വാളിന്റെ മാതൃക വരച്ച് നല്കിയാല് ആദ്യം ഈയാള് കാര്‍ഡ് ബോര്‍ഡില്‍ വാള് ഉണ്ടാക്കി കാണിയ്ക്കും. പിന്നീടാണ് ഉരുക്കുകൊണ്ട് വാള് ഉണ്ടാക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications