സിപിഎം സംസ്ഥാനസമിതി യോഗം തുടങ്ങി
തിരുവനന്തപുരം: രണ്ടു ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം എകെജി സെന്ററില്‍ തുടങ്ങി. മാറാട് കലാപം, രാജ്യസഭാ തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുകയെന്നറിയുന്നു.
ഇപ്പോള്‍ ഇടതുമുന്നണിയില്‍ അംഗങ്ങളായ എന്‍സിപി, കോണ്‍ഗ്രസ്(എസ്) എന്നീ പാര്‍ട്ടികളില്‍ ആരെ മുന്നണിയില്‍ അംഗങ്ങളായെടുക്കണം എന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസ്(ജോസഫ്) എംഎല്‍എയായ പി.സി. ജോര്‍ജ്ജിനെക്കുറിച്ചുണ്ടായിട്ടുള്ള അഭിപ്രായഭിന്നതയും ചര്‍ച്ചയ്ക്ക് വരും.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെതിരായ ജനവികാരം വളര്‍ത്താന്‍ എന്തൊക്കെ നടപടികളെടുക്കണമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. പി.കെ. ശ്രീമതി ടീച്ചറുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.












Click it and Unblock the Notifications