ഹൃദയമാറ്റം: രോഗി ആരോഗ്യവാന്‍
കൊച്ചി: കേരളത്തില്‍ ആദ്യമായി ഹൃദയമാറ്റശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി സുഖംപ്രാപിയ്ക്കുന്നു. മാന്നാര്‍ മാമ്മനത്ത് പുത്തന്‍വീട്ടില്‍ എബ്രഹാം(34) ആണ് എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
മെയ് 14 ബുധനാഴ്ച ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ നന്ന് മാറ്റി. ഇപ്പോള്‍ രോഗി സ്വന്തമായി ശ്വാസോച്ഛ്വാസം നടത്തുന്നുണ്ടെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. രോഗി ചായയും കാപ്പിയും കഞ്ഞിയും കഴിച്ചു. രോഗിയുടെ രക്തസമ്മര്‍ദ്ദം സാധാരണനിലയിലാണ്. മൂത്രവും തടസ്സമില്ലാതെ പോകുന്നുണ്ട്. - ഡോക്ടര്‍ പറഞ്ഞു.
ബൈക്കപകടത്തില്‍ മരിച്ച വടക്കന്‍ പറവൂര്‍ സ്വദേശി കെ.കെ. സുകുമാരന്റെ ഹൃദയമാണ് എഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ എബ്രഹാമില്‍ തുന്നിച്ചേര്‍ത്തത്. മെഡിക്കല്‍ ട്രസ്റിലെ ഹൃദയശസ്ത്രക്രിയാവിഭാഗം മേധാവി ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയത്.
രോഗി രണ്ടാഴ്ചയ്ക്കകം ആശുപത്രി വിടും.












Click it and Unblock the Notifications