കാസര്‍കോട് കല്ലേറ്; പൊലീസുകാര്‍ക്ക് പരിക്ക്
കാസര്‍കോട്: കാസര്‍കോട് ഉപ്പളയില്‍ നബിദിന ഘോഷയാത്ര പൊലീസ് തടഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ കല്ലേറില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
മെയ് 14 ബുധനാഴ്ചയാണ് മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്ന കാരണം പറഞ്ഞ് പൊലീസ് നബിദിന ഘോഷയാത്ര തടയുകയായിരുന്നു. ഉപ്പളയില്‍ നിന്ന് കാസര്‍കോട്ടേയ്ക്കായിരുന്നു നബിദിനഘോഷയാത്ര.
എന്നാല്‍ ഘോഷയാത്ര തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ പ്രകടനക്കാര്‍ കല്ലെറിഞ്ഞു. പ്രകടനക്കാരെ വിരട്ടിയോടിക്കാന്‍ ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടിവന്നു. കല്ലേറില്‍ പരിക്കേറ്റ ആറ് പൊലീസുകാരും ഇപ്പോള്‍ ചികിത്സയിലാണ്.












Click it and Unblock the Notifications