ആക്രമണത്തിന് പിന്നില്‍ അല്‍ക്വെയ്ദ: ബുഷ്
വാഷിംഗ്ടണ്‍: സൗദിയിലെ റിയാദില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ അല്‍ക്വെയ്ദയാണെങ്കിലും അതിശയിക്കാനില്ലെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മെയ് 14 ബുധനാഴ്ച ബുഷ് പറഞ്ഞു. കൊടുങ്കാറ്റില്‍ നാശനഷ്ടമുണ്ടായ മിസ്സൂറി സന്ദര്‍ശിക്കുകയായിരുന്നു ബുഷ്.
എന്താണ് യുഎസ് നീതിയെന്ന് തീവ്രവാദികള്‍ മനസ്സിലാക്കും. പക്ഷെ തികച്ചും ആസൂത്രിതമായ ആക്രമണമായിരുന്നു റിയാദിലേത്. - ബുഷ് പറഞ്ഞു.
സൗദിയില്‍ നിന്ന് പ്രധാനപ്പെട്ടവരൊഴികെയുള്ള എല്ലാ നയതന്ത്രോദ്യോഗസ്ഥരെയും മടക്കിവിളിക്കാന്‍ യുഎസ് തീരുമാനിച്ചു. റിയാദില്‍ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എഫ്ബിഐ ഉദ്യോഗസ്ഥരെ സൗദിയിലേക്ക് അയയ്ക്കും.
അല്‍ക്വെയ്ദയെയും മറ്റ് തീവ്രവാദികളെയും ഇല്ലാതാക്കാന്‍ എല്ലാ രാജ്യങ്ങളും അമേരിക്കയോട് സഹകരിയ്ക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ഡിക് ചെനി പറഞ്ഞു.












Click it and Unblock the Notifications