റിയാദ്: 91 പേര്‍ മരിച്ചെന്ന് യു എസ്
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ നടന്ന സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 91 ആയെന്ന് യു എസ് അധികൃതര്‍ പറയുന്നു. ഇതില്‍ ഏഴ് പേരാണ് യു എസ് കാര്‍.
എന്നാല്‍ 29 പേര്‍ മരിച്ചതായാണ് സൗദി അറേബ്യയിലെ ഭരണകൂടം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഒമ്പത് പേര്‍ ചാവേര്‍ പടയാളികളാണ്. ചാവേര്‍ പടയാളികള്‍ ഒമ്പത് കേന്ദ്രങ്ങളിലാണ് കാര്‍ബോംബുകള്‍ ഇടിച്ച് കയറ്റിയത്. ഇവര്‍ അല്‍ ക്വയ്ദക്കാരാണെന്നാണ് യു എസ് അധികൃതര്‍ പറയുന്നത്.
ഇതിനിടെ യു എസ് സൗദി അറേബ്യയിലെ നയതന്ത്ര പ്രതിനിധികളെ മടക്കി വിളിച്ചു. എഫ് ബി ഐ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ സൗദി അറേബ്യയിലേയ്ക്ക് വിട്ടിട്ടുണ്ട്.












Click it and Unblock the Notifications