അപകടത്തില്‍ മരിച്ചവര്‍ക്ക് ഒരു ലക്ഷം
ലുധിയാന: തീവണ്ടിയപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം നഷ്ടപരിഹാരം നല്കുമെന്ന് റെയില്‍വേ മന്ത്രി നിതീഷ്കുമാര്‍. മുംബൈയില്‍ നിന്ന് അമൃത്സറിലേക്ക് പോകുകയായിരുന്ന ഫ്രോണ്ടിയര്‍ മെയിലിലെ ഒരു ബോഗിയില്‍ തീപിടിച്ച് 38 പേരാണ് മരിച്ചത്. ഇതില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നു.
എസ് നാല് എന്ന ബോഗിയിലെ കക്കൂസില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് അറിയുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ ഇപ്പോള്‍ ലുധിയാന സിഎംസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.
ഇവിടുത്തെ മെഡിക്കല്‍ ചീഫ് ഡോ. ജോണ്‍ എബ്രഹാം എന്ന മലയാളിയാണ് ചികിത്സയ്ക്ക് നേതൃത്വം നല്കുന്നത്. കൂടുതല്‍ പേര്‍ പൊള്ളലേറ്റാണ് ഇവിടെ ചികിത്സയ്ക്കെത്തിയിരിക്കുന്നതെന്നും ഡോ. ജോണ്‍ എബ്രഹാം പറഞ്ഞു.












Click it and Unblock the Notifications