തീവണ്ടിയില്‍ തീപിടിച്ച് 38 മരണം
ലുധിയാന: മുംബൈയില്‍ നിന്ന് ലൂധിയാനയിലേയ്ക്ക് പോവുകയായിരുന്ന ഫ്രോണ്ടിയര്‍ മെയിലിന്റെ മൂന്ന് കോച്ചുകള്‍ക്ക് തീപിടിച്ച് 38 പേരെങ്കിലും മരിച്ചതായി സംശയിക്കുന്നു. ലുധിയാനയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ലാധോവാല്‍ റയില്‍വേ സ്റേഷനടുത്താണ് അപകടമുണ്ടായത്.
പിന്‍ഭാഗത്തുള്ള രണ്ട്, മൂന്ന്, നാല് സ്ലീപ്പര്‍ കോച്ചുകകള്‍ക്കാണ് തീപിടിച്ചത്. കാരണം അറിവായിട്ടില്ല. എന്നാല്‍ ഇത് ആക്രമണം മൂലമുണ്ടായ അപകടമല്ലെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. തീവണ്ടിയിലെ കക്കൂസിലെ വൈദ്യുതി ബന്ധം ഷോര്‍ട്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. തീ പൂര്‍ണ്ണമായും കെടുത്തി കഴിഞ്ഞു.
പട്ടാളക്കാരും നാട്ടുകാരും ദുരീതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. അംബാലയിലും സഹാരന്‍പൂരിലും ജഗധാരിയിലും റയില്‍വേ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
കണ്‍ട്രോള്‍ റൂമുകളിലെ ടെലഫോണ്‍ നമ്പരുകള്‍
അംബാല0171 - 2634653, 2631275
സഹരണ്‍പൂര്‍0132 - 2648453, 2610757, 2610175
ലൂധിയാന0161- - 5026999, 2444193


Click it and Unblock the Notifications