കേരളത്തില്‍ ബിജെപി മൂന്നാംമുന്നണി ഉടന്‍
കോഴിക്കോട്: കേരളത്തില്‍ ബിജെപി മൂന്നാം മുന്നണി ഉടന്‍ രൂപീകരിക്കുമെന്ന് നിയുക്ത ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള. മെയ് 15 പിടിഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്‍ഡിഎഫിനും യുഡിഎഫിനും എതിരെ ബിജെപി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂട്ടും. എസ്എന്‍ഡിപിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് മാറാട് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ എസ്എന്‍ഡിപിയുടെ നയങ്ങള്‍ ബിജെപിയുമായി ഒത്തുപോകുന്നതാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
എന്‍എസ്എസും ഹിന്ദുസമുദായത്തിന്റെ പ്രശ്നങ്ങളോട് അനുഭാവം പുലര്‍ത്തുന്നുണ്ട്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് 10 ശതമാനം വോട്ടുകള്‍ കിട്ടി. അടുത്ത തിരഞ്ഞുടപ്പില്‍ വിവിധ കോണുകളില്‍ നിന്നുള്ള പിന്തുണ കൂടുന്നതോടെ ബിജെപിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനം മെച്ചപ്പെടും. - ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications