വെസ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സില്‍ തീപ്പിടിത്തം
വളപട്ടണം: വെസ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സില്‍ വന്‍ തീപ്പിടിത്തമുണ്ടായി. മെയ് 15 വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപ്പിടത്തമുണ്ടായത്. കാരണം അറിവായിട്ടില്ല.
കോടിക്കണക്കിന് രൂപയുടെ പ്ലൈവുഡാണ് കത്തിനശിച്ചത്. അഗ്നിശമന സേനാവിഭാഗം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.
ആകാശത്തേക്ക് ആളിപ്പടര്‍ന്നുയര്‍ന്ന തീനാളങ്ങള്‍ ദൂരെ നിന്നു തന്നെ കാണാമായിരുന്നു. കോഴിക്കോട്ടെയും തൊട്ടടുത്ത ജില്ലകളിലേയും അഗ്നിശമന സേനാവിഭാഗങ്ങള്‍ എത്തിയാണ് തീയണച്ചത്.












Click it and Unblock the Notifications